കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്), ഡൽഹിയിലെ നാഷണൽ സൈബർ സിക്യൂരിറ്റി റിസർച്ച് കൗൺസിലുമായി (എൻസിഎസ്ആർസി) ചേർന്ന്, "സൈബർ ഇന്ത്യ 2030: ഇന്നോവേഷൻ,ഡിഫെൻസ്ആൻഡ് ട്രസ്റ്റ് അറ്റ് സ്കെയിൽ" എന്ന വിഷയത്തിൽ നാഷണൽ സൈബർ സിക്യൂരിറ്റി കോൺഫറൻസ് ‘25 ജൂലൈ 5ന് കുസാറ്റ് സെമിനാർ കോംപ്ലെക്സിലെ മിനി കോൺഫറൻസ് ഹാളിൽ വെച്ച് നടക്കും.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്രീ. പുട്ടാ വിമലാദിത്യ ഐപിഎസ് സമ്മേളനത്തിൽ മുഖ്യാഥിതിയാകും. കുസാറ്റ് വൈസ് ചാൻസലർ പ്രൊഫെസ്സർ ഡോ. എം. ജുനൈദ് ബുഷിരി അധ്യക്ഷനാകും. എൻസിഎസ്ആർസി ഡയറക്ടറും ഐആർഐടിഎ സൈബർ സെക്യൂരിറ്റി വൈസ് പ്രസിഡന്റുമായ ഡോ.ഇ. ഖാലിയരാജ്, ഐടി ലീഡേഴ്‌സ് കമ്മ്യൂണിറ്റി സ്ഥാപക അംഗവും വി മേൻ ഫിൽസ് ജനറൽ മാനേജരുമായ ശ്രീ. സംഗീത് കെ മോഹൻ എന്നിവർ ചടങ്ങിൽ സംസാരിക്കും.
പ്രമുഖ രാജ്യാന്തര, ദേശീയ സ്ഥാപനങ്ങളിൽ നിന്നുള്ള വിദഗ്ധർ സൈബർ ഭീഷണികളും പ്രതിരോധമാർഗങ്ങളും സംബന്ധിച്ച് വിവിധ സെഷനുകൾ നടത്തും. ഹെക്സ്നോട്, എസ് സിഎംഎസ്, റെഡ് ടീം ഫാക്ടറി, കൊച്ചി മെട്രോ, മലയാള മനോരമ, എഫ് 9 ഇൻഫോടെക്, ഫോർട്ട്റൈസ്, അവാൻസോ സൈബർ സെക്യൂരിറ്റി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, ജിയോജിത് തുടങ്ങിയ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് മുഖ്യ പ്രഭാഷകർ പങ്കെടുക്കും.
ഇന്ത്യയുടെ ഡിജിറ്റൽ സുരക്ഷാ സംവിധാനത്തിൽ പുതുമയും വിശ്വാസവും വളർത്തുക എന്ന ലക്ഷ്യത്തോടെ രാജ്യത്താകമാനെ നടന്നുവരുന്ന സൈബർ സുരക്ഷാ ബോധവത്കരണത്തിന്റെയും നൂതന സംരംഭങ്ങളുടെയും ഭാഗമായാണ് ഈ കോൺഫറൻസ്.
കൂടുതൽ വിവരങ്ങൾക്ക് https://ncsrc.in സന്ദർശിക്കുക








